
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് സ്പെഷല്‍ എഡിഷന് വിപണിയില്‍ അവതരിപ്പിച്ചു. ഉല്‍സവ സീസണ് ലക്ഷ്യമാക്കിയാണ് സ്പെഷല്‍ എഡിഷന് പുറത്തിറക്കിയതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.
ഡുവല്‍ ടോണ്‍ സ്പെഷല്‍ എഡിഷന്റെ ഡെല്‍ഹി എക്സ് ഷോറൂം വില 54,579 രൂപയാണ്. മറ്റ് ഡുവല്‍ ടോണ്‍ സ്റ്റാര്‍ സിറ്റി പ്ലസ് മോഡലുകളുടെ വില തന്നെയാണ് ഇതിനും. എന്നാല്‍ സിംഗിള്‍ ടോണ്‍ മോഡലുകളേക്കാള്‍ ഏകദേശം 1,500 രൂപ അധികം വില വരും.
കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ സ്പെഷല്‍ എഡിഷന് വൈറ്റ് & ബ്ലാക്ക് ഡുവല്‍ ടോണ്‍ കളര്‍ സ്കീമിലാണ് വരുന്നത്. ചുവപ്പ് നിറത്തിന്റെ സാന്നിധ്യവും കാണാം. സീറ്റ്, റിയര്‍ വ്യൂ മിററുകള്‍ എന്നിവയില്‍ ഇരട്ട നിറങ്ങള്‍ നല്കി. ഷോക്ക് അബ്സോര്‍ബറുകളിലും നിറം നൽകിയിട്ടുണ്ട്.
17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളിലാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഓടുന്നത്. ട്യൂബ്ലെസ് ടയറുകള്‍ ഉപയോഗിക്കുന്നു. 109 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്.
ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8.4 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്സ്മിഷന് ഉപയോഗിക്കുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ്.






