
കിയ സെല്‍റ്റോസിന്റെ GTX+ പെട്രോള്‍, ഡീസല്‍ ഓട്ടോമാറ്റിക്ക് പതിപ്പുകളെ ഇന്ത്യന്‍ വിപണിയിലെത്തി. 16.99 ലക്ഷം രൂപയാണ് ഇരു പതിപ്പുകളുടെയും എക്സ്-ഷോറൂം വില.
ആഗസ്റ്റ് 22 -ന് വിപണിയിലെത്തിയ ഇന്ത്യയിലെത്തിയ സെല്‍റ്റോസ് 9.69 ലക്ഷം രൂപമുതല്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ വാഹനമാണ് സെല്‍റ്റോസ്.
റിപ്പോർട്ട് പ്രകാരം ടെക്ക് ലൈന്‍, GT ലൈന്‍ എന്നിങ്ങനെ രണ്ട് പ്രധാന വകഭേതങ്ങളിലാണ് വാഹനം എത്തുന്നത്. GTX+ മോഡൽ GT ലൈന്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് .
നിലവില്‍ 1.4 ലിറ്റര്‍ T-GDI പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപഷനുകളാണ് GTX+ പതിപ്പില്‍ കമ്പനി നല്‍കുന്നത്. 138 bhp കരുത്തും 242 Nm ടോർക്കും പരമാവധി സൃഷ്ടിക്കാന്‍ പെട്രോള്‍ യൂണിറ്റിന് കഴിയും. ഡീസല്‍ എഞ്ചിന് 115 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കും.
നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പെട്രോള്‍ എഞ്ചിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സും, ഡീസല്‍ പതിപ്പിന് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളും നല്കുന്നു.
വാഹനത്തിന്റെ താഴ്ന്ന പതിപ്പുകളില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനും നിര്‍മ്മാതാക്കള്‍ നല്കുന്നു. സെല്‍റ്റോസിന്റെ എല്ലാ എഞ്ചിനുകളും തുടക്കം മുതല്‍ തന്നെ ബിഎസ് VI നിലവാരമുള്ളവയാണ്.
അന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങുന്ന വലിയ ടച്ച്സ്ക്രീന്‍ ഇന്ഫൊടെയിന്മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഇലക്ട്രിക്ക് സീറ്റുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, UVO കണ്ക്ടിവിറ്റി, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, എയര്‍ പ്യൂരിഫൈയര്‍, 360 ഡിഗ്രി ക്യാമറ, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്റ്റെബിലിറ്റി കണ്ട്രോള്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവ സെൽറ്റാസിന്റെ ചില സവിശേഷതകള്‍ ആണ്.






