ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ ഇമ്രാന് ഖാനെതിരെ പ്രതിഷേധം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ ഗവണ്മെന്റിനെതിരെ പാക് അധിനിവേശ കശ്മീരിലെ ജനതയുടെ പിന്തണ ആര്‍ജിക്കാന്‍ എത്തിയ ഇമ്രാന് ഖാനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന് ഗോ ബാക്ക് വിളികളുമായി നൂറുകണക്കിനാളുകള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്കെതിരായ നിലപാട് സമാഹരിക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക് അധിനിവേശ കശ്മീരില്‍ നിന്നും ഇമ്രാന് തിരിച്ചടി നേരിട്ടത്. പാക് അധിനിവേശ കശ്മീരിനെതിരെ പാക്കിസ്ഥാന് ജലയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പാക് അധിനിവേശ കശ്മീരിലെ ജനത ആരോപിച്ചു. പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള വെള്ളം മറ്റ് പാക് നഗരങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെതിരെയാണ് പാക് അധിനിവേശ കശ്മീരികളുടെ പ്രതിഷേധം.
വെള്ളിയാഴ്ച പാക് അധിനിവേശ കശ്മീരില്‍ എത്തിയ ഇമ്രാന് ഖാന് ഇന്ത്യയ്ക്കെിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്തയാ ഗവണ്മെന്റ് പാക്കിസ്ഥാനെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന.






