
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് സംസാരം. സെപ്റ്റംബര്‍ 11 നാടുനെ നടുക്കിയ ഒരു സംഭവത്തിന്റെ വാര്‍ഷികം ആയിരുന്നു. ഇപ്പോഴും ആ നടുക്കത്തില്‍ നിന്നും തിരിച്ചു വരാത്തപ്പോഴും ജര്‍മ്മന്‍ ടൗണില്‍ ഇപ്പോള്‍ സംസാര വിഷയം ആ കുഞ്ഞ് മാലഖ തന്നെയാണ്.
2019 9 ാം മാസം 11 ന് ജര്‍മ്മന്‍ ടൗണിലെ മൊത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയിലെ ജനിച്ച ക്രിസ്റ്റിന ബ്രൗണിന്റെ ഭാരവും ജനനസമയവുമാണ് കൗതുകം നിറക്കുന്നത്. 09/11ന് രാത്രിയില്‍ 09/11 നാണ് ക്രിസ്റ്റിന ജനിച്ചത്. കുഞ്ഞിന്റെ ഭാരമാകട്ടെ 09 പൗണ്ടും 11 ഔണ്‍സും.
കുഞ്ഞിന്റെ ജനനം സിസേറിയനിലൂടെയായിരുന്നു. ശേഷം സമയം നോക്കിയ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. കൃത്യം 09.11. ഭാരം നോക്കിയപ്പോഴും വീണ്ടും ഞെട്ടി. തന്റെ 35 വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു കുഞ്ഞിന്റെ ജനനം ആദ്യമായി ആണെന്ന് ആശുപത്രിയിലെ സ്ത്രീകളുടെ വിഭാഗം മേധാവി റേച്ചല്‍ ലോഫ്ലിന്റെ ബി ബി സി യോട് പറഞ്ഞു.
മകളുടെ ജനനം ശരിക്കും അമ്പരിപ്പിക്കുന്നതാണെന്നും, ഒരു ദുരന്തത്തിന്റെ ഓര്‍മ്മക്ക് ചില സന്തോഷങ്ങള്‍ കണ്ടെത്താണ് പ്രചോദിപ്പിക്കുന്നതാണെന്നും കുട്ടിയുടെ പിതാവ് ജസിറ്റിന് ബ്രൗണും പറഞ്ഞു.






