
സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപയുടെ പിഴ. ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും ഓട്ടോ ഓടിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 1000 രൂപ പിഴ ഈടാക്കിയത്. ശനിയാഴ്ചയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ മിനിമം പിഴയായ 1000 രൂപ ഓട്ടോ ഡ്രൈവറില്‍ നിന്നും ഈടാക്കിയത്.
ബിഹാറിലെ മുസാഫര്‍പൂര്‍ സരൈയ്യയിലാണ് സംഭവം. എന്നാല്‍ വളരെ ദരിദ്രനായ ഓട്ടോഡ്രൈവറില്‍ നിന്നും ഏറ്റവും കുറഞ്ഞ പിഴ ഈടാക്കാനായിട്ടാണ് സീറ്റ് ബെല്‍റ്റിന് പേരില്‍ പിഴ ചുമത്തിയതെന്ന് സരൈയ്യ സ്റ്റേഷന് ഹൗസ് ഓഫീസര്‍(എസ്എച്ച്ഒ) പറഞ്ഞത്. ഇത് തെറ്റാണെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ ഏറ്റവും കുറഞ്ഞ പിഴ ഈടാക്കാനാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.






