
ഹൈദരാബാദ് : ഈ മാസം ആദ്യമാണ് പുതുക്കിയ വാഹന നിയമം നിലവില്‍ വന്നത്. ഇതോടെ നിയമം ലംഘിക്കുന്നവര്‍ക്ക് രാജ്യത്ത് കര്‍ശനമായ പിഴകള്‍ ഈടാക്കാനും തുടങ്ങി. ഇത് തുടരുമ്പോള്‍ ഒരു വ്യത്യസ്തമായ ബോധവത്കരണ രീതി സ്വീകരിച്ച് ഹൈദരാബാദ് പോലീസ്.
ഹെല്മ്മറ്റില്ലാതെ വന്ന് ആളുകള്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കിയും ലൈസന്‍സും മറ്റ് രേഖകളും ഇല്ലാതെ വന്നവര്‍ക്ക് രേഖകള്‍ ലഭ്യമാകുന്നതിനുള്ള അപേക്ഷകള്‍ നല്കാന് സഹായിക്കുകയും, പുക പരിശോധന രേഖകള്‍ ഇല്ലാതെ വന്നവര്‍ക്ക് പുക പരിശോധന സര്‍ട്ടിഫക്കറ്റ് ലഭ്യമാക്കുന്നതിനുള്ള മെഷീന് സ്ഥാപിച്ച വാനും പോലീസുകാര്‍ സജ്ജമാക്കിയാണ് രചകൊണ്ട പോലീസുകാര്‍ ശ്രദ്ധേയമായത്.
ശനിയാഴ്ചയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ ചരണ്‍ റാവു പുതിയ ആശയത്തിന് തുടക്കം കുറിച്ചത്. പോലീസുകാരുടെ പുതിയ നടപടിക്ക് കയ്യടിയാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിക്കുന്നത്.






