
കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിനോദയാത്രക്കെത്തിയ മലയാളി അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെ.എസ് രഞ്ജിത്താണ് മരിച്ചത്. 35 വയസായിരുന്നു. ബീസ് നദിയില്‍ വാട്ടര്‍ റാഫ്റ്റിംഗ് നടത്തുന്നതിനിടെ സംഘം അപകടത്തില്‍ പെടുകയായിരുന്നു
രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ നിസ്സാരപരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് രാവിലെ 11 മണിയോടെ കുളുവില്‍ ജലസാഹസികയാത്ര നടത്തിയ മലയാളി സംഘമാണ് അപകടത്തില്‍പ്പെട്ടത്.






