ന്യൂഡല്‍ഹി: കാവി മേലങ്കി ധരിച്ചവര്‍ ക്ഷേത്രത്തിനുള്ളില്‍ ലൈംഗികാതിക്രമം നടത്തുകയാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്. മധ്യപ്രദേശ് ആദ്ധ്യാത്മിക് വിഭാഗ് സംഘടിപ്പിച്ച സന്ത് സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പൗരാണിക സനാതന ധര്‍മ്മത്തെ അവഹേളിച്ചവരെ ദൈവംപോലും വെറുതെ വിടില്ല. കാവി മേലങ്കി ധരിച്ചവര്‍ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ലൈംഗികാതിക്രമം നടത്തുകയാണ്' എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ സിങ് പറഞ്ഞത്.
ഇന്ന് ജനങ്ങള്‍ കാവി വസ്ത്രം ധരിക്കുന്നു. ലൈംഗികമായി ആക്രമിക്കുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളിലും ലൈംഗികാതിക്രമം നടക്കുന്നു. ഇതാണോ നമ്മുടെ മതം ? സനാതന ധര്‍മ്മത്തെ അവഹേളിച്ചവര്‍ക്ക് ദൈവം പോലും മാപ്പ് കൊടുക്കില്ല. ചിലര്‍ രാഷ്ട്രീയ താല്പര്യങ്ങള് വച്ച് ജയ്ശ്രീറാം എന്ന വാക്യം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്താവനയ്ക്കെതിരെ മധ്യപ്രദേശ് ബി.ജെ.പി വക്താവ് രജ്നീഷ് അഗര്‍വാള്‍ രംഗത്തെത്തിയിട്ടുണ്ട്. ദിഗ്വിജയ് സിങ്ങ് കാവിയെ അവഹേളിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മിഷണറിമാരുടെ അജണ്ടയാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നും രജ്നീഷ് ആരോപിച്ചു.

Comments