
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടം ചലച്ചിത്രമാകുന്നു. പ്രശസ്ത ചലച്ചിത്രകാരനായ സഞ്ജയ് ലീലാ ബന്‍സാലിയാണ് മോദി ചിത്രം എടുക്കുന്നത്. മന് ബൈരാഗി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിര്മ്മാതാവയിയാണ് ബന്‍സാലി ഈ ചിത്രത്തില്‍. രചനയും സംവിധാനവും സഞ്ജയ് ത്രിപാഠിയാണ്.
ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ മോദിയുടെ ജന്മദിനമായ ഇന്ന് ചലച്ചിത്ര താരം പ്രഭാസ് പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ യുവത്വത്തിലെ പരിവര്‍ത്തന ദിശ ആയിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയുടെ ജീവത്തില്‍ ഇതുവരെ പറയാത്ത ഭാഗങ്ങളായിരിക്കും ചിത്രത്തില്‍ ഉണ്ടായിരിക്കുക.
എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാമെന്ന രീതിയിലായിരിക്കും ചിത്രം നിര്‍മ്മിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു. ഒരു മനുഷ്യന് സ്വയം കണ്ടെത്തുന്നതിന്റെ ചലച്ചിത്ര ഭാഷ്യമാവും ഇതെന്ന് ത്രിപാഠി പറയുന്നു.






