
ബോളിവുഡ് മസില്മാന് സല്മാന്ഖാന് സഞ്ജയ് ലീല ഭന്‍സാലിയുടെ ചിത്രത്തില്‍ നിന്ന് പിന്മാറിയ വാര്‍ത്തയാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് സല്മാന് ചിത്രം ഒഴിവാക്കിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാനും, ഭന്‍സാലിയും തമ്മില്‍ ചില ട്വീറ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്ഷാഅള്ളാ എന്ന ചിത്രം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.
സല്‍മാന്റെ നായികയായ യുവനടി ആലിയ ഭട്ടായിരുന്നു എത്തേണ്ടിയിരുന്നത്. ആലിയയുമായുള്ള ചുംബന രംഗങ്ങളെത്തുടര്ന്നാണ് സല്മാന് ഖാന് ഇന്ഷാഅള്ളായില് നിന്ന് പിന്മാറിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തന്റെ സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നത് സല്‍മാന്റെ പ്രഖ്യാപിത നയമാണ്. ലിപ്പ്ലോക്ക് സീനുകള്‍ കൂടിയതോടെയാണ് സല്മാന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. ലിപ് ലോക് സീനുകള്‍ മാറ്റണമെന്ന സല്‍മാന്റെ ആവശ്യം ഭന്‍സാലി സമ്മതിക്കാഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്ന് താരം പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.






