
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം. ഗതാഗത സെക്രട്ടറിയും കമ്മിഷനറമാണ് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തേണ്ടെന്നും നിര്‍ദേശമുണ്ട്. പകരം ഗതാഗത നിയമം ലംഘിക്കുന്ന കേസുകള്‍ കോടതിയ്ക്ക് വിടാനാണ് തീരുമാനം.






