
മെഗാസ്റ്റാര്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സൈയ്റാ നരസിംഹ റെഡഡി'യുടെ ട്രെയിലയര് പുറത്തിറങ്ങി. ടീസര്‍ പോലെ ട്രെയിലറും അത്ഭുതകരമായ ആക്ഷന്‍ സീക്വന്‍സുകള്‍, അമ്പരപ്പിക്കുന്ന സെറ്റുകള്‍, അത്യാകര്‍ഷകമായ വിഷ്വലുകള്‍, യുദ്ധഭൂമി, മികച്ച പശ്ചാത്തല സകോര്‍ എന്നിവയും നിറഞ്ഞിരിക്കുന്നു.
അഞ്ച് ഭാഷയിലാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. സ്വാത്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡഡിയുടെ ബയോപിക് ആണ് ഈ ചിത്രം.
സുരേന്ദന് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്, ജഗപതി ബാബു, നയന്‍താര, തമ്മന്ന , കിച്ച സുദീപ്, വിജയ് സേതുപതി , ബ്രഹ്മാജി, രവി കിഷന് , ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോയിന്‍ഡെല്ലാ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പര്‍ താരവുമായ റാംചരണാണ്. 270 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അമിത് ത്രീവേദി സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ആര് രത്നവേലു ഛായാഗ്രഹണം. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.






