
വാഷിങ്ടണ്‍ : 'ജനഗണമന' വായിക്കുന്ന അമേരിക്കന്‍ സൈന്യത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഇന്ത്യ- അമേരിക്ക സംയുക്ത സൈനീകാഭ്യാസത്തിലാണ് അമേരിക്കന്‍ സൈനീകരുടെ ബാന്റ് ഇന്ത്യന്‍ ദേശീയഗാനം വായിക്കുന്നത്.
'യുദ്ധഭ്യാസ്' എന്ന് പേരുള്ള ഇന്ത്യ-അമേരിക്ക സംയുക്ത സൈനീക അഭ്യാസം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. വാഷിങ്ടണായിരുന്നു വേദി. സമാപന ദിവസമായ ബുധനാഴ്ചയാണ് അമേരിക്കന്‍ സൈന്യം ജനഗണമന വായിച്ചത്. സംയുക്ത സൈനീക അഭ്യാസത്തിനിടെ ഇന്ത്യന്‍ സൈനീകരോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനീകരുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.
#WATCH USA: American Army band playing Indian National Anthem during the Exercise Yudh Abhyas 2019 at Joint Base Lewis, McChord. pic.twitter.com/J9weLpKD3X
— ANI (@ANI) September 19, 2019






