
കഴിഞ്ഞ വര്‍ഷമാണ് ആള്‍ട്യുറാസ് G4 -നെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ വാഹനത്തിന്റെ ബിഎസ് VI എഞ്ചിന് പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
2020 മുതല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് 6 (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മുന്നോടിയായി വാഹനം പരിഷ്കരിക്കുന്നത്. നിലവില്‍ ആള്‍ട്യുറാസ് G4 -ല്‍ ബിഎസ് IV നിലവാരത്തിലുള്ള എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിൽ. 2157 സിസിയില്‍ 181 bhp പവറും 420 Nm ടോർക്കും ഈ എഞ്ചിന് ഉത്പാദിപ്പിക്കും. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് ആള്‍ട്യുറാസിന് നല്‍കിയിരിക്കുന്നത്.
വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാറ്റ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍. 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.
ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷ ഒരുക്കുന്നുണ്ട്. ടോപ്പ് എന്‍ഡില്‍ റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ഡിസെന്റ് കണ്ട്രോള്, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയ്ക്കൊപ്പം എട്ട് എയര്‍ബാഗും കമ്പനി നല്‍കും.






