
കെനിയ: സീബ്രയുടെ വെള്ള-കറുപ്പ് ഡിസൈന്‍ ലോക പ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോഴിതാ കറുപ്പില്‍ പ്രത്യേക ഡിസൈനിലായി വെള്ളക്കുത്തുകളോടെ കാണപ്പെട്ട സീബ്ര ആണ് കൗതുകമാകുന്നത്. കെനിയയില്‍ മാസായ് മാറാ നാഷണല്‍ റിസര്‍വില്‍ നിന്നാണ് അത്യാപൂര്‍വ ഡിസൈനോടെ സീബ്രയെ കണ്ടെത്തിയിരിക്കുന്നത്. ദേശീയോദ്ധ്യാനത്തിലെ ഗൈഡും ഫോട്ടോഗ്രാഫറുമായ ആന്റണി തിരയാണ് അപൂര്വതയേറിയ സീബ്രയുടെ ചിത്രം പകര്‍ത്തിയത്.
ഈ സീബ്രയെ ആദ്യം കണ്ടപ്പോള്‍ അമ്പരപ്പാണ് തോന്നിയതെന്ന് ആന്റണി തിര പറയുന്നു. സീബ്രയെ പെയിന്റടിച്ചതോ, പ്രത്യേക ഉദ്ദേശത്തോടെ സ്വഭാവിക നിറം മാറ്റിയതാകാമെന്നോ ആണ് ആദ്യം ഇദേഹം കരുതിയത്. 'ഫോള്‍ തിര' എന്നാണ് ഈ അപൂര്‍വയിനം സീബ്രയ്ക്ക് ഇദേഹം പേരിട്ടിരിക്കുന്നത്. കറുപ്പില്‍ വെള്ളക്കുത്തുകളോടെ കൂടിയ സീബ്രയുടെ ചിത്രം മാസായ് മാരാ വന്യജീവി കണ്സര്വന്സീസ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശനിയാഴ്ചയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജനിതക തകരാര്‍ കാരണം മൃഗങ്ങളില്‍ ഇത്തരത്തില്‍ നിറം മാറ്റം ഉണ്ടാകാറുണ്ട്. സീബ്രയ്ക്കും ഇത്തരത്തില്‍ ജനിതക തകരാറാകാം എന്നാണ് നിഗമനം.






