
ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റിലെ എട്ട് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവെന്നും ഇവ പൂര്‍ണ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ.എസ്.ആര്.ഒ അറിയിച്ചു. നിശ്ചയിച്ച രീതിയില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്നും ഐ.എസ്. ആര്.ഒ വ്യകത്മാക്കി. അതേസമയം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം നാളെ അവസാനിപ്പിക്കേണ്ടി വരും.
ചന്ദ്രനില്‍ പകന്‍ അവസാനിക്കുന്നതിലാണിത്. ധ്രുവപ്രദേശമായതിനാല്‍ ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്നുള്ള വെളിച്ചം കുറഞ്ഞു തുടങ്ങിയെന്നാണ് വിലയിരുത്തല്‍. അതേസമയം വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതിന്റെ കാരണം പഠിക്കുകയാണെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.






