
കറണ്ട് കട്ടിനെക്കുറിച്ച് പരാതി ഉയര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ജാര്‍ഖണ്ഡിന്റെ തലസ്ഥാന നഗരിയായ റാഞ്ചിയിലെ ദയനീയ അവസ്ഥയാണ് സാക്ഷി ട്വീറ്റിലുടെ വ്യാഴാഴ്ച പങ്കുവെച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഹോം ടൗണായ റാഞ്ചിയിലാണ് സാക്ഷിയും ധോണിയും താമസിക്കുന്നത്.
ഓരോ ദിവസവും കറണ്ട് കട്ട് കൊണ്ട് റാഞ്ചിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇത് നാലു തൊട്ട് ഏഴു മണിക്കൂറോളം ഉണ്ടാകും.. സാക്ഷി ട്വീറ്റില്‍ കുറിച്ചു. താനിത് കുറിക്കുമ്പോഴും ഇവിടെ വൈദ്യുതിയില്ല. നല്ല കാലാവസ്ഥയായിട്ടും നീണ്ട അഞ്ചു മണിക്കൂറായി ഇവിടെ ടെ കറണ്ട് പോയിട്ട്. ഈ പ്രശ്നം അധികാരികള്‍ക്ക് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് സാക്ഷിയുടെ ട്വീറ്റ് അവസാനിക്കുന്നത്.






