
മുംബൈ: പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് ഇനി അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കശ്മീര്‍ വിഷയത്തില്‍ ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് പിന്തുണയുമായി ജനങ്ങള്‍ മുന്നോട്ട് വരുമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. കശ്മീരിലെ 200 പോലീസ് സ്റ്റേഷനുകളില്‍ 12 ഇടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ക്ക് നിയന്ത്രണമുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് കണക്ഷനേക്കാളും വലുതാണ് മനുഷ്യ ജീവന്. കശ്മീരില്‍ ജനാധിപത്യം കൂടുതല്‍ വിശാലമാകുന്നതിനോട് പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. നിലവില്‍ ഒരിടത്തും കര്‍ഫ്യൂ ഇല്ല. സ്കൂളുകള്‍ കത്തിച്ച് നശിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. വിദേശത്ത് മക്കളെ എത്തിച്ച ശേഷമാണ് ചിലര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.







Comments