
ജല്ലക്കട്ടിന്റെ ടീസര്‍ പുറത്ത്. ലിജോ ജോസ് പള്ളിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലടക്കം നിരൂപക പ്രശംസ നേടിയ ചിത്രം മലയാളത്തിന് ഓസ്കാര്‍ നേടിക്കൊടുക്കുമോ എന്ന ആകാംഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ആവേശവും ഭീതിയും ഒരുപോലെ പടര്‍ത്തുന്നതാണ് ടീസര്‍. കൂടാതെ സസ്പെന്‍സും. ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എസ് ഹരീഷ് രചിച്ച മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം.
ഹരീഷും, ആര് ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായകന്, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്, അബ്ദു സമദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം ചെയ്തിരിക്കുന്നത്.






