
സോഷ്യല്‍ മീഡിയയില്‍ തരംഗമായി വല്ലാത്ത ഒരു ഇത് എന്ന മ്യൂസിക്കല്‍ ആല്‍ബം. ജിവാംശമായി, പവിഴയെ മഴയെ എന്ന ഗാനത്തിന് ശേഷം കെ എസ് ഹരിശങ്കര്‍ ആലപിച്ച ഈ പ്രണയ ഗാനം മനോഹര പ്രണയം ഗാനം ഇപ്പോള്‍ ആസ്വദക ശ്രദ്ധ നേടുകയാണ്.
അഖില്‍ രാജ് ചിറയില്‍ സംവിധാനം ചെയ്തിരക്കുന്നത്. മ്യൂസിക്കല്‍ ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്കബ് സാം ആണ്. ജയകുമാര്‍ നീലേശ്വരാണ് വരികളെഴതിയിരിക്കുന്നത്. ഹരിശങ്കറിനൊപ്പം അഷിമ മനോജ്, അദ്വൈത് എന്നിവരും ഗാനം ആലപിച്ചിട്ടുണ്ട്.
മൈക്കിള്‍ കാലായില്‍ ജോര്‍ജ്, നാദിയ എന്നിവരാണ് ആല്‍ബത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രാജന്. ഗ്രേസ് വിഷന്റെ ബാനറില്‍ ദീപു ജോയ് ആണ് നിര്‍മ്മാണം.






