
അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിന്റെ ആവേശം കൊള്ളിക്കുന്ന സംഭാഷണമടങ്ങുന്ന രണ്ടാം ടീസറെത്തി. സ്റ്റാലിന് ജോണ്‍ എന്ന ഡോണിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ചിത്രം നവംബര്‍ ഒന്നിന് തീയറ്ററുകളിലെത്തും.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണിത്. അമല്‍ നീരദിന്റെ 'സി.ഐ.എ ഇന്‍ അമേരിക്ക'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റേയും തിരക്കഥയൊരുക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്‍സാണ് നിര്‍വ്വഹിക്കുന്നത്.
ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാര്‍ ഫാസില്‍, മുകേഷ്, ലാന് ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രാഹണം. യക്സാര് ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.






