ന്യോയോര്‍ക്ക്: യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി സിഖ്, ദാവൂദി ബോഹ്റ, കശ്മീരെ പണ്ഡിറ്റ് സമുദായത്തില്‍ നിന്നുള്ള പ്രതിനിധികളെ സന്ദര്‍ശിച്ചു. മോഡിയെ ഉരുക്ക് മനുഷ്യനെന്നും കടുവയെന്നുമാണ് സിഖ് സമൂഹത്തിലെ പ്രതിനിധികള്‍ വിശേഷിപ്പിച്ചത്. കര്‍താര്‍പൂര്‍ ഇടനാഴി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ എടുത്ത പല നിര്‍ണായ തീരുമാനങ്ങള്‍ക്കും അവര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
1984 ലെ സിഖ് കലാപം, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, ആനന്ദ് വിവാഹ നിയമം, വിസ, അഭയാര്‍ഥികളുടെ പാസ്പോര്‍ട്ട് പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് അവര്‍ പ്രധാനമന്ത്രിയ്ക്ക് മെമ്മോറണ്ടം സമര്‍പ്പിച്ചു.
' സിഖ് മതം ഒരു പ്രത്യേക മതമായി കണക്കാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മെമ്മോറണ്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ മോഡിജിയ്ക്കൊപ്പമാണ്. അദ്ദേഹം ഞങ്ങളുടെ കടുവയാണ്. ഉരുക്ക് മനുഷ്യനെന്ന് ഞങ്ങള്‍ വിളിക്കുന്നയാളാണ് അദ്ദേഹം. സിഖുകാര്‍ എല്ലായ്പ്പോഴും ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളുന്നപോലെ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം നില്ക്കുന്നു' സിഖ് പ്രതിനിധി സംഘത്തെ ഉദ്ദരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൂസ്റ്റനില്‍ കശ്മീരി പണ്ഡിറ്റുകളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഹൂസ്റ്റനില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരിലെ നിര്‍ണായക തീരുമാനത്തിന് സംഘം പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം ഹൗഡി മോഡി പരിപാടിയില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഒരുക്കുന്ന പരിപാടിയില്‍ ആദ്യമായാണ് യു.എസ് പ്രസിഡന്റ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമായ ടെക്സസ് ഇന്ത്യന്‍ ഫോറമാണ് ഹുസ്റ്റണില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
ഹൂസ്റ്റണിലെ എന്‍.ആര്.ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 50,000ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെന്നാണ് വിലയിരുത്തല്‍. 1500 ലധികം വോളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
സെപ്തംബര്‍ 24നാണ് നരേന്ദ്രമോഡി- ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടികാഴ്ച. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്രമോഡി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യു.എന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 27നാണ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും.

Comments