
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരഡി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വനിലെ വിഡിയോ സോംഗ് റിലീസ് ചെയ്തു. 'ഉന്ത് പാട്ട്' എന്ന പേരില്‍ എത്തിയിരിക്കുന്ന പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ദീപക് ദേവ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് സിയ ഉള് ഹഖ് ആണ്.
ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എല്ല കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രം മറ്റൊരാള്‍ക്കൊപ്പം നടത്തുന്ന കാര്‍യാത്രയാണ് പാട്ടിലെ ദൃശ്യങ്ങള്‍. രമേശ് പിഷാരഡിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം.
ആന്റോ ജോസ് ഫിലിം കമ്പനി, ഇച്ചായീസ് പ്രൊഡക്ഷന്‍സ്, രമേഷ് പിഷാരഡി എന്റര്ടെയ്ന്മെന്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മ്മാണം ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം സെപ്തംബര്‍ 27ന് റിലീസ് ചെയ്യും.






