
ഗാസിയാബാദ് : ഭക്ഷണം തീര്‍ന്നതിന്റെ പേരില്‍ പോലീസുകാരന് ഭക്ഷണശാല ഉടമസ്ഥന് നേരെ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സന്ദീപ് ബലിയാന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് വെടിവെച്ചത്.
ഇയാള്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഈ ഭക്ഷണശാലയില്‍ നിന്നായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ ഇവിടെയെത്തി. എന്നാല്‍ ഭക്ഷണം തീര്‍ന്നതായി കടയുടമ അറിയിച്ചു. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കടയുടമയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് എടുത്തതായും പോലീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും ഉന്നത പോലീസ് ഉദ്ദ്യേഗസ്ഥര്‍ അറിയിച്ചു.






