
കമലിന്റെ സംവിധാനത്തില്‍ വിനായകന് മുഖ്യ കഥാപാത്രത്തില്‍ എത്തുന്ന 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു. 'കവരത്തി പെണ്ണോ മൊഞ്ചാണേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേര്‍ന്നാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്.
ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകര്‍ന്നിരിക്കുന്നു. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി ആണ് ചിത്രം നിര്‍മിക്കുന്നത്.
ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായ ചിത്രം കമലിന്റെ സമീപകാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഉയര്‍ന്ന ബജറ്റിലും വ്യത്യസ്ത പരിചരണ രീതിയിലുമാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയ്ലറുമെല്ലാം നേരത്തെതന്നെ ശ്രദ്ധ നേടിയിരുന്നു. ആമിയ്ക്കു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ഒക്ടോബര്‍ നാലിനാണ് ചിത്രം റീലീസ് ചെയ്യുന്നത്.
1988 ല്‍ പുറത്തു വന്ന ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് ജോണ്‍ പോളും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിതിന് പുത്തഞ്ചേരി,ആതിര, ശ്രേയ, തെലുങ്ക് താരം റിധി കുമാര്‍ ആണ് നായിക. നവാഗതനായ ഗബ്രി ജോസ് നായക വേഷത്തില്‍ എത്തുന്നു. പത്മാവതി റാവു് ദിലീഷ് പോത്തന്, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. വസ്ത്രാലങ്കാരം ധന്യ. പി ആര് ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്,എ.എസ് ദിനേശ്.






