ലണ്ടന്‍: 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലോക പ്രശസ്തമായ ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് പാപ്പരായി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചതോടെ 22,000 ത്തോളം ജോലിക്കാരുടെ സ്ഥിതി ആശങ്കാജനകമായി.
ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളും ഉള്ള ട്രാവല്‍ ഭീമാനായിരുന്നു തോമസ് കുക്ക്. ബ്രിട്ടനില്‍ മാത്രം 9000 പേരാണ് കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് കടക്കെണിയിലേക്ക് കൂപ്പുകുത്തിയത്്. 25 കോടി ഡോളറിന്റെ ബാധ്യതയാണ് കമ്പനിയുടെ നില പരിതാപകരമാക്കിയത്. ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. പാപ്പരായി പ്രഖ്യാപിച്ചതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്നവരുടെയും സ്ഥിതി അനിശ്ചിതത്വത്തിലായി.

Comments