‘രാജ്യന്തര കാര്‍ ഫ്രീ’ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാനവീയം വീഥിയില്‍ സൈക്കിള്‍ ക്ളബ്ബായ ഇന്‍ഡസ് സൈക്കിളിംഗ് എംബസി സംഘടിപ്പിച്ച പരിപാടിയിലേക്ക് കോഴിക്കോട് നിന്നും സൈക്കിള്‍ ചവിട്ടിയെത്തിയ ഒരു യുവാവ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപ്പറ്റിയത് പെട്ടെന്നായിരുന്നു. ഇയാള്‍ ചവിട്ടുന്ന സൈക്കിള്‍ പത്തുമീറ്റര്‍ ചവിട്ടിയാല്‍ ആയിരം രൂപ സമ്മാനം കിട്ടും എന്നായിരുന്നു പ്രഖ്യാപനം.
തന്റെ കൈവശമുള്ള ‘ബ്രെയിന്‍ സൈക്കിള്‍’ എന്ന് പേരിട്ടിരിക്കുന്ന സൈക്കിള്‍ ചവിട്ടാനായിരുന്നു വെല്ലുവിളി. അഞ്ഞൂറിലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിടുന്ന മുഹമ്മദ് മുസാദിഖ് ആണ് ആ യുവാവ്. ഇയാളുടെ സൈക്കിള്‍ പത്ത് മീറ്റര്‍ ചവിട്ടിയാല്‍ ആര്‍ക്കും സമ്മാനം നേടാം. സിഇടി സൈക്ലിംഗ് ക്ലബ്ബാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
മലപ്പുറം സ്വദേശിയായ മുസാദിഖിനെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറം ശ്രദ്ധാകേന്ദ്രമാകുന്നത് ഈ യുവാവ് കൊണ്ടുവന്ന സൈക്കിളാണ്. ഇതിനോടകം നാലായിരത്തോളം പേര് ചലഞ്ച് ഏറ്റെടുത്തിട്ടുണ്ടെങ്കിലും താന്‍ ഈ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന ആയിരം രൂപ ഇതുവരെയും എടുക്കേണ്ടി വന്നിട്ടില്ലെന്ന് മുഹമ്മദ് മുസാദിഖ് പറയുന്നു. സാധാരണ സൈക്കിളില്‍ നിന്നും വ്യത്യസ്തമായി ഹാന്‍ഡില്‍ വലത്തോട്ട് തിരിച്ചാല്‍ ഇടത്തോട്ടും ഇടത്തോട്ട് തിരിച്ചാല്‍ വലത്തോട്ടുമാണ് ഈ സൈക്കിള്‍ പോകുക.
മുസാദിഖ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിന്റെ മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പില്‍ ഉണ്ടാക്കിയെടുത്തതാണ് ഈ സൈക്കിള്‍. രണ്ട് ഗിയറുകള്‍ ഉള്‍പ്പെടുന്നതാണ് ബ്രെയില്‍ സൈക്കിളിന്റെ മെക്കാനിസം. വീലിനും ഹാന്‍ഡില്‍ ബാറിനും ഇടയിലുളള അച്ചുതണ്ട് എടുത്ത് മാറ്റിയിരിക്കുകയാണ്. പകരം രണ്ട് ഗിയറുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
2019 തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയിറങ്ങിയ മുസാദിഖ് ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഒരു സൈക്ലിംഗ് ക്ലബ്ബിന് രൂപം നല്‍കിയത്. സിഇടി സൈക്ലിംഗ് ക്ലബ്ബ് ഒരു ഗെയിം പ്രോജക്ടായി നിര്‍മ്മിച്ചതാണ് ഈ സൈക്കിളെന്ന് മുസാദിഖ് പറഞ്ഞു. ഇതൊരു ഫണ്‍ ഇവന്റായാണ് ആരംഭിച്ചത്. ബ്രെയിന്‍ സൈക്കിള്‍ ഒരു ബ്രെയിന്‍ എക്സര്‍സൈസിംഗ് ഉപകരണമായി നമുക്ക് ഉപയോഗിക്കാവുന്നതാണെന്ന് മുസാദിഖ് പറയുന്നു.
ഒരു റൂബിക് പോലെയോ ചെസ്സുകളി പോലെയോ. സൈക്ലിംഗ് ക്ലബ്ബ് രൂപികരിച്ചപ്പോള്‍ സാധാരണ സൈക്കിള്‍ ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമെല്ലാം റൈഡ് നടത്തിയിട്ടുണ്ട്. സിഇടി സൈക്ലിംഗ് ക്ലബ്ബിന്റെ വക പുതിയതായി എന്തെങ്കിലും കൊണ്ടുവരണമെന്ന് തോന്നിയത്. അങ്ങനെയാണ് ബ്രെയിന്‍ സൈക്കിള്‍ ആശയം തോന്നിയത്. ഒന്നര ദിവസം കൊണ്ടാണ് ബ്രെയിന്‍ സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്.
സിഇടിയില്‍ നടത്തിയ ചലഞ്ചിന് പിന്നാലെ കേരളത്തിലെ പല ടെക്നിക്കല്‍ കോളേജുകളിലും ചലഞ്ചായി തന്നെ ഈ സൈക്കിള്‍ മുസാദിഖ് അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം നാലായിരം പേര് ഈ ചലഞ്ച് സ്വീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. മുസാദീഖ് സൈക്കില്‍ ഓടിക്കുന്നത് കാണുമ്പോള്‍ എല്ലാവരും ഇതൊരു സാധാരണ സൈക്കിളല്ലേ ഇത് ഓടിക്കാനെന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ സൈക്കിളിന്റെ ഹാന്‍ഡലില്‍ പിടിച്ച് പെടലില്‍ കാലുറപ്പിക്കുമ്പോഴേ ഇതിന്റെ ബുദ്ധിമുട്ട് മനസിലാക്കൂ. സൈക്കിളില്‍ കയറിയിരിക്കുമ്പോള്‍ തന്നെ ബാലന്‍സ് കിട്ടാനായി നാം അറിയാതെ ഒരുഭാഗത്തേക്ക് ചെരിഞ്ഞ് പോകും. അത് ശരിയാക്കാനായി അറിയാതെ തന്നെ ഹാന്‍ഡില്‍ തിരിക്കുകയും ചെയ്യും അപ്പോഴാണ് നാം കാലുകുത്തുന്നതെന്ന് മുസാദിഖ് പറയുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സൈക്കില്‍ ലഭിക്കുന്നത്. ബിടെകിന് ഓട്ടോമൊബൈല്‍ എടുത്തപ്പോഴാണ് പരിസ്ഥിതിക്ക് യാതൊരു വിധ ദോഷവും സൈക്കിള്‍ ഉപയോഗം കൊണ്ടില്ലന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. ഇന്നത്തെ യുവത്വം ബൈക്കുകളുടെ പിന്നാലെ പായുമ്പോള്‍ മുസാദിഖ് സൈക്കിളില്‍ ശ്രദ്ധകേന്ദ്രികരിച്ചു. സൈക്കിളിംഗ് രസകരമാണെന്ന് മനസിലായതോടെ അത് തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മുസാദിഖ് പറയുന്നു. എല്ലാവരില്‍ നിന്നും വ്യത്യസ്തമായി ചിന്തയുടെ ഫലമാണ് ഈ സൈക്ലിംഗുമെന്ന് മുസാദിഖ് പറയുന്നു.
വീട്ടുകാര്‍ ആദ്യം ചോദിച്ചത് നീയെന്താ തലതിരിഞ്ഞ് പോയോ എന്നാണ് മുസാദിഖിനോട് ആദ്യം ചോദിച്ചത്. ഈ സൈക്കിള്‍ വച്ചുകൊണ്ട് ലോകറെക്കോഡിന് ശ്രമിച്ചപ്പോള്‍ തന്നെ തളളിപ്പറഞ്ഞവരെല്ലാം തന്നെ അംഗീകരിക്കാന്‍ തുടങ്ങിയെന്നും മുസാദിഖ് പറഞ്ഞു. രേഖകളെല്ലാം അയച്ച് ഗിന്നസ് ബുക്ക് അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ യുവാവ് ഇപ്പോള്‍. ഈ സൈക്കില്‍ കൊണ്ട് ഒരു ലോകസഞ്ചാരം നടത്താനാണ് ഇപ്പോള്‍ മുസാദിഖിന്റെ ആഗ്രഹം. വ്യത്യസ്ത സംസ്കാരത്തിലും ജീവിതശൈലികളിലുമുളളവര് ഈ സൈക്കിളിനെ ഏത് രീതിയില്‍ സ്വീകരിക്കുന്നുവെന്ന് അറിയുകയാണ് ആഗ്രഹം. എന്നാല്‍ അത് തന്റെ പിജി പഠനം പൂര്‍ത്തിയാക്കിയ ശേഷം മതിയെന്നാണ് തീരുമാനം.

Comments