
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ കേദാര്‍നാഥില്‍ സ്വകാര്യ ഹെലികോപ്ടര്‍ ഇടിച്ചിറക്കി. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അടിയന്തിരമായി ഇറക്കുന്നതിനിടെ കമ്പിവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായിയാണ് തീര്‍ത്ഥാടക സംഘം രക്ഷപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
കേദാറില്‍ നിന്ന് ഫത്തായിലേക്ക് പോകുന്ന തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്നും എടുത്തുന്നതിന് ശേഷമാണ് തകരാര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ സേനാ ഉദ്ദ്യേഗസ്ഥന്‍ ഹാരിഷ് ചന്ദ്ര പറഞ്ഞു.
പൈലറ്റ് അടക്കം 7 പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഹാരിഷ് വ്യക്തമാക്കി.






