
പാട്ന: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ്സ് എം.എല്‍.എയ്ക്ക് പിഴ ചുമത്തി പോലീസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം.എല്‍.എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പോലീസിന് 1000 രൂപ പിഴയിട്ടത്.
'അദ്ദേഹം ഹെല്‍മെറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകില്‍ യാത്ര ചെയ്തത്. വാഹനത്തിന്റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്ത കുറ്റത്തിന് 1000 രൂപ പിഴയാണ് ഈടാക്കിയതെന്നും' പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നത് സെപ്തംബര്‍ ഒന്നു മുതലാണ് പ്രബല്യത്തില്‍ വന്നത്.






