
കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. ദില്ലി സ്വദേശി വിയോള റസ്ത്തോഗിയാണ് മരിച്ചത്. പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മോര്ച്ചറിയിലേയേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.






