
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ ആഢംബര വാഹനം നന്നാക്കാനുള്ള പണമില്ലെന്ന് യു പി സര്‍ക്കാര്‍. മേഴ്സിസ് ബെന്‍സ് എംഎല് 500 ഗാര്‍ഡിന് പകരം ലാന്‍ഡ് ക്രൂസര്‍ പ്രാഡോ നല്‍കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
എന്നാല്‍ തനിക്ക് പ്രാഡോ പോരെന്നും ബെന്‍സ് തന്നെ വേണമെന്നുണ് മുലായത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ തന്റെ വാഹനം നന്നാക്കാത്തത് എന്തുകൊണ്ടാണെന്നാണ് മുലായത്തിന്റെ ചോദ്യം.
നിലവില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സുരക്ഷയുള്ള നേതാവായ മുലായം എന്‍എസ്ജി കമാന്റോകളുടെ സംരക്ഷണത്തില്‍ സഞ്ചരിക്കുന്ന വാഹനമാണ് ബെന്‍സ് എംഎല് 500 ഗാര്‍ഡ്. ഇത് അടുത്തിടെ കേടായിരുന്നു. ഇത് നന്നാക്കണമെങ്കില്‍ ഏകദേശം 26 ലക്ഷം രൂപയോളം ചെലവ് വരും.
എന്നാല്‍ ഇത്രയും തുക ചെലവിട്ട് ഈ എസ്യുവി നന്നാക്കേണ്ടെന്നും പകരം മറ്റൊരു വാഹനം നല്‍കാനുമാണ് യോഗി സര്‍ക്കാറിന്റെ തീരുമാനം. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.






