
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 29 ന് ആരംഭിക്കും. സ്മാർട്ഫോൺ അടക്കം നിരവധി വസ്തുക്കൾക്ക് അഞ്ചു ദിവസത്തെ വിൽപനയിൽ ഓഫറുണ്ട്.
ഒക്ടോബർ നാലിന് ഓഫർ അവസാനിക്കും. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഇതിനു പുറമേ മറ്റു ഓഫറുകളുമുണ്ട്.
സ്മാർട്ഫോണുകളിൽ വൺപ്ലസ് 7, സാംസങ് ഗ്യാലക്സി M30 എന്നിവയ്ക്കാണ് മികച്ച ഓഫർ. വൺപ്ലസ് 7 പ്രോ, ആപ്പിൾ ഐഫോൺ XR, സാംസങ് ഗ്യാലക്സി നോട്ട് 9 എന്നീ ഫോണുകൾക്കും വിലക്കിഴിവുണ്ട്. എന്നാൽ വിലക്കിഴിവ് എത്രയാണെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി 7 നും വിലക്കിഴിവുണ്ടാകും.
കഴിഞ്ഞ വർഷമാണ് ആപ്പിൾ ഐഫോൺ XR കമ്പനി അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി നോട്ട് 9 2018 ൽ 67,900 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയത്. 128 ജിബി സ്റ്റോറേജ് മോഡലാണിത്. പിന്നിൽ ഇരട്ട ക്യാമറയുണ്ട്.
4,000 എംഎഎച്ചാണ് ബാറ്ററി. ഓരോ ബ്രാൻഡുകൾക്കും നൽകുന്ന വിലക്കിഴിവ് എത്രയാണെന്ന് വെവ്വേറെ ദിവസങ്ങളിലാണ് ആമസോൺ അറിയിക്കുന്നത്. ഒപ്പോ, വിവോ, സാംസങ് ഫോണുകളുടെ ഓഫർ സെപ്റ്റംബർ 25 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വാവെ, വൺപ്ലസ് 7 സീരീസ് അടക്കമുളളവയുടേത് സെപ്റ്റംബർ 26 ന് പ്രഖ്യാപിച്ചേക്കും.






