
നാല് മാസംകൊണ്ട് 26 കിലോ ഭാരം കുറച്ച് ഇന്ത്യയുടെ ടെന്നീസ് താരം സാനിയാ മിര്‍സ. തന്റെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ചുരുങ്ങിയ മാസംകൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം. കഠിനപ്രത്നമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സാനിയ മിര്‍സ പറയുന്നു. എനിക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും ഇത് എളുപ്പമാണ് എന്ന് ഉപദേശത്തോടെയാണ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇട്ടത്. ഇത് ആരാധകര്‍ ഈ വീഡിയോ ഇതിനോടകം തന്നെ എറ്റെടുത്തത്.
കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ചാണ് ശാരീരിക ക്ഷമത വീണ്ടെുത്തെതെന്ന് സാനിയ പറഞ്ഞു. പാകിസ്ഥാന് ക്രിക്കറ്റ് താരമായ ഷൊഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്യതത്. കഴിഞ്ഞ വര്‍ഷം ഇഷാന് സാനിയ ജന്മം നല്കി. അമ്മയായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ട് നിന്ന് താരം ഇപ്പോള്‍ ടെന്നീസിലേക്ക് തിരിച്ച് വരിനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ കാലുകളുടെ മസില് ബലപ്പെടുത്തുന്നതിനും വയറ് കുറക്കുന്നതിനുമുള്ള പരിശീലനത്തിലാണ്.






