
മുംബൈ: അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ ഹോം പരമ്പരയ്ക്ക് സിംബാബ്വെയ്ക്ക് പകരം ശ്രീലങ്കന്‍ ടീം എത്തും. 2020 ജനുവരിയിലാണ് മൂന്ന് ട്വന്റി20 മത്സരങ്ങളുള്ള പരമ്പര. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.
നേരത്തെ സിംബാബ്വെയായിരുന്നു ഇന്ത്യയിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിംബാബ്വെ ടീമിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയതോടെ ബിസിസിഐ ശ്രീലങ്കയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഐസിസി സിംബാബ്വെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ ക്രിക്കറ്റ് ഭരണത്തിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്.






