
'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ന് ശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമായ 'ഹാപ്പി സര്‍ദാറ'ിന്റെ ട്രെയിലര്‍ എത്തി. ഹാപ്പി സര്‍ദാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സര്‍ദാറിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. പ്രണയവും ആക്ഷനും കോമഡിയുമൊക്കെയായി കളര്‍ഫുള്‍ എന്റര്‍ടെയ്നറുമായാണ് ഇത്തവണ കാളിദാസിന്റെ വരവ്. ചിത്രത്തിന്റെ ട്രെയിലറും കോമഡി രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടം.
പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ഗീതിക-സുധീപ് ദമ്പതികളാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കോമഡി എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം എത്തുന്നത്. പഞ്ചാബ് പട്യാലയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. പൂമരത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന് ഫിലിപ്പാണ് നായിക.
ക്നാനായ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുളള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദിഖ്, ജാവേദ് ജഫ്റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീന്, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദീനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാര്‍വതി, അഖില ചിപ്പി, സിതാര, രശ്മി, അനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.






