
സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനമുള്ള വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് തന്റെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ആദ്യഘട്ട പ്രചരണം കൊഴുപ്പിക്കുന്നത്. ‘അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...’ എന്ന് ആവേശം കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ: -
പ്രിയമുള്ളവരെ,
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണൻ അല്പം മുൻപ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...






