
ട്രിയോ, ട്രിയോ യാരി എന്നീ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ മഹീന്ദ്ര കേരള വിപണിയില്‍ അവതരിപ്പിച്ചു. ഫെയിം, കേരള സബ്സിഡികള്‍ ഉള്‍പ്പെടെ കേരള ഓണ്‍ റോഡ് വില യഥാക്രമം 2.43 ലക്ഷം രൂപയും 1.62 ലക്ഷം രൂപയുമാണ്.
മഹീന്ദ്ര ട്രിയോ, ട്രിയോ യാരി എന്നിവ ഇന്ത്യയില്‍ ലിഥിയം-അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന ആദ്യ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളാണ്. മഹീന്ദ്ര ട്രിയോയുടെ റണ്ണിംഗ് ചെലവ് കിലോമീറ്ററിന് 0.38 പൈസ മാത്രമാണ്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. വീട്ടിലും മറ്റിടങ്ങളിലും ചാര്‍ജിംഗ് എളുപ്പമാക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജറാണ് കൂടെ നല്‍കുന്നത്.
യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ട്രിയോ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ ലഭ്യമാക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും പ്രാധാന്യം നല്കിയിരിക്കുന്നു. മൂന്ന് വര്‍ഷം/80,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. മികച്ച ലെഗ്റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പം കയറാനുള്ള സൗകര്യം എന്നിവ എടുത്തുപറയേണ്ടതാണ്. ക്ലച്ച്-ലെസ്, ശബ്ദരഹിത, വൈബ്രേഷന്‍ രഹിത ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.






