
ബാംഗുളൂരു : എഎഎസ്എഫ് ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക വേണ്ടി വെള്ളി മെഡല്‍ നേടി തമിഴ് സിനിമാ താരം നടന് മാധവന്റെ മകന് വേദാന്ത്. മകന്റെ മെഡല്‍ നേട്ടത്തിന്റെ സന്തോഷം മാധവന് സോഷ്യല്‍ മീഡിയയിലൂടെ പങ്ക്വെച്ചു.
4റ്റ100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് 14-കാരനായ വേദാന്തിന്റെ മെഡല്‍ നേട്ടം. 'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെളളി മെഡല്‍. എല്ലാം ദൈവകൃപ. ഇന്ത്യയെ പ്രതിനിധീകരിച്ചുളള വേദാന്തിന്റെ ആദ്യ ഔദ്യോഗിക മെഡല്‍', എന്ന കുറിപ്പോടെ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവും മാധവന് പങ്കുവെച്ചു.
ഇതിനു പിന്നാലെ സിനിമാ മേഖലയിലെ നിരവധി പേര് വേദാന്തിന് അഭിനന്ദങ്ങള്‍ അറിയിച്ച് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം തായ്ലന്ഡില് നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് വേദാന്ത്. ദേശീയതലത്തില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വേദാന്ത് സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.






