
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി.സി.കാപ്പന് അനുകൂല ഫലം വന്നു തുടങ്ങിയതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഘോഷ പ്രകടനം തുടങ്ങി.
എല്‍.ഡി.എഫിന്റെ ആഘോഷ പ്രകടം കെ.എം മാണിയുടെ വീടിന് മുന്നിലേയ്ക്ക് എത്തിയപ്പോള്‍ വീടിന് വെളിയിലും അകത്തുമായി ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് മുന്നിലേയ്ക്ക് ഒന്നിച്ച് എത്തുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയുമായിരുന്നു. വളരെ കുറച്ച് പോലീസുകാര്‍ മാത്രമായിരുന്നു ഈ സമയം അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഏറെ പാടുപെടുന്ന കാഴ്ചയാണ് അവിടെ നിന്നും വന്നുകൊണ്ടിക്കുന്നത്.






