
മലയാളത്തിന്റെ എക്കാലത്തേയും റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബന്. ആരാധകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞുവാവ ഇസഹാഖ് എന്ന ഇസയും ആരാധകരുടെ പൊന്നോമനയാണ്. ജനിച്ചതു മുതല്‍ കുഞ്ഞിന്റെ ഓരോ വിശേഷവും ചാക്കോച്ചന് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നതും പതിവാണ്. ഇതാ ഏറ്റവും ഒടുവില്‍ ചാക്കോച്ചന് പങ്കുവെച്ചിരിക്കുന്ന ഇസ നീന്തുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
'നീന്തല്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു' എന്ന കുറിപ്പോടെയാണ ചാക്കോച്ചന് ഇസയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇസയുടെ 'നീന്തല്‍ ചിത്രം' താരം പങ്കുവെച്ചത്. കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസ പിറന്നത്. ഇസയുടെ മാമ്മോദിസാ ചടങ്ങും ആദ്യത്തെ ഓണവും വലിയ ആഘോഷത്തോടെയാണ് താരകുടുംബം ആഘോഷിച്ചത്. ഇതിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.






