
കോട്ടയം : പാലായിലേത് യു.ഡി.എഫ് നേതൃത്വത്തിന് ജനങ്ങള്‍ നല്കിയ താക്കീതെന്ന് വി.എം സുധീരന്. ഞെട്ടിക്കുന്ന തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണി പോലും ആത്മവിശ്വാസത്തോടെ ആയിരുന്നില്ല മുന്നോട്ട് പോയത്. എന്നിട്ടും ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നത് അറിയാന്‍ സത്യസന്ധമായ പരിശോധന ആവശ്യമാണെന്നും യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വത്തിന്റെ മൈന്‍ഡ് സെറ്റില്‍ മാറ്റം ഉണ്ടാകേണ്ട ആവശ്യകതയാണ് സത്യമായ സന്ദേശത്തിലൂടെ ജനങ്ങള്‍ നല്‍കിയതെന്നും സുധീരന് പ്രതികരിച്ചു.






