
പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഒരു തോല്‍വിയായി കാണുന്നില്ലെന്ന് നിഷാ ജോസ്.കെ മാണി. ഈ പരാജയത്തെ കാര്യങ്ങള്‍ നന്നായി പഠിക്കാനുള്ള പ്ലാറ്റ്ഫോമായാണ് നോക്കിക്കാണുന്നതെന്നും നിഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
തോല്‍വി അംഗീകരിക്കുന്നുവെന്നും പരാജയകാരണം വസ്തുതാപരമായി പരിശോധിക്കുമെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി പ്രതികരിച്ചിരുന്നു. രണ്ടില കിട്ടാതിരുന്നത് തിരിച്ചടിയായെന്നും വീഴ്ചകള്‍ വിലയിരുത്തുമെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു.






