
മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രധാനിയാണ് ഹരിശ്രീ അശോകന്. നിരവധി വേഷങ്ങളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. ട്രോളുകളില്‍ പോലും അദ്ദേഹത്തിന്റെ പഞ്ചാബിഹൗസിലെ കഥാപാത്രമായ രമണന് എത്തി.
ടൊയോട്ടയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് ഹരിശ്രീ അശോകന്. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം രൂപവരെയാണ് ക്രിസ്റ്റയുടെ എക്സ്ഷോറൂം വില.
ഇന്നോവയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത് 2016 ആദ്യമാണ്. പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളും ഒരു പെട്രോള്‍ പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍.
അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്. കൊച്ചിയിലെ കളമശേരി ഡീലര്‍ഷിപ്പില്‍ നിന്നാണ് ഹരിശ്രീ അശോകന് ക്രിസ്റ്റ സ്വന്തമാക്കിയത്.






