
കൊച്ചി : അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയിക്ക് ആശംസകളുമായി നടന് മോഹന്‍ലാല്‍. അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസ്കള്‍ എന്ന കുറിപ്പോടെ മാതാ അമൃതാനന്ദമയിക്കൊപ്പം നില്ക്കുന്ന ചിത്രവും താരം പങ്ക്വെച്ചു.
മാതാ അമൃതാനന്ദമയിക്ക് 66 ാം പിറന്നാള്‍ ആഘോഷം അമൃത വര്‍ഷം 66 വിപുലമായ പരിപാടിയോടെ അമൃതപുരയില്‍ നടന്നു. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി.
പിറന്നാളിനോട് അനുബന്ധിച്ച് 100 വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ ഇ ഫോര്‍ ലൈഫ് സ്കോളര്‍ഷിപ്പ്, പ്രളയത്തില്‍ വീട് തകര്‍ന്ന 120 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം, അമൃതപുരി ക്യാംപസില്‍ സാങ്കേതിക വിദ്യാ സഹായ കേന്ദ്രം, പുല്‍വാമ ഭീകരാക്രമത്തില്‍ ജീവന് ബലി കഴിച്ച സി ആര് പല എഫ് കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം, 400 രോഗികള്‍ക്ക് സൗജന്യ ചികിത്സ, അമൃതവനം തുടങ്ങിയ പദ്ധിതകള്‍ അമൃതാനന്ദമയീമഠം പ്രഖ്യാപിച്ചു.






