
ബോളിവുഡില്‍ വന്‍ തരംഗം സ്യഷ്ടിച്ച ഹൗസ്ഫുള് സീരിസ് ചിത്രങ്ങളില്‍ നാലാമത്തേതായ 'ഹൗസ്ഫുള് 4' ട്രൈലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
1419 മുതല്‍ 2019 വരെയുളള അറുന്നൂറു വര്‍ഷത്തെ പുനര്‍ജന്മവുമായി ബന്ധപ്പട്ട നര്‍മരസമുളള ഫാന്റസി പ്രമേയമാണ് ചിത്രത്തിന്റേത്. അക്ഷയ് കുമാര്‍, ഋതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍, റാണാ ദഗുബാട്ടി, കൃതി സനോന്‍, പൂജാ ഹെഗ്ഡേ, കൃതി ഖാര്‍ബന്ധ, ചുങ്കി പാണ്ഡെ, ബൊമന്‍ ഇറാനി, നവാസുദീന്‍ സിദ്ദീഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഫര്‍ഹാദ് സംജിയാണ് സംവിധായകന്. നിര്‍മാതാവ് കൂടിയായ സജിത്ത് നദിയാദ്വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുളളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ്, സോഹലീ സെന്‍, വിപിന്‍ പട്ട്വാ, തനിഷ്ക് ഭഗച്ചി, ഗുരു റാന്താവെ, രജത് നാഗ് പാല് എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുടിയോസും നദിയാദ്വാല ഗ്രാന്ഡ്സണ് എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നിര്‍മിച്ച 'ഹൗസഫുള്‍ 4' ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 25 ന് പ്രദര്‍ശനത്തിനെത്തും.






