
ബോളിവുഡ് താരങ്ങളില്‍ നിരവധി പേര് ചെയ്യാറുണ്ടെങ്കിലും മലയാള താരങ്ങളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ടാറ്റൂ കുത്തിയിട്ടുള്ളത്. മലയാളി നടിമാരായ ലെന,സംയുക്ത മേനോന്, പ്രിയ വാര്യര്‍, കനിഹ, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ നടിമാര്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. ഇവരുടെയൊക്കെ ടാറ്റൂ കുത്തലിന് പിന്നിലും ഓരോ കഥയുണ്ട്. ഒരൊറ്റ കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ പ്രിയ വാര്യരുടെ ടാറ്റൂ കുത്തലും വൈറലായിരുന്നു.
കയ്യില്‍ ഒരു റോസാപ്പൂ ചിത്രവും ഒപ്പം ഇന്‍ഫിനിറ്റി അടയാളവുമായിരുന്നു പ്രിയ ചെയ്ത രണ്ടു ടാറ്റൂകള്‍. എന്നാല്‍ കയ്യിലും നെഞ്ചിലും മാത്രമല്ലാതെ 3 ടാറ്റൂ മൊത്തത്തില്‍ ഉണ്ടെന്നാണ് പ്രിയ പറയുന്നത്. നെഞ്ചിന്റെ മുകളില്‍ റോസപ്പൂവിന്റെ ചിത്രമാണ് സാനിയ ഇയ്യപ്പന്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. '' കാല്‍പ്പനിക മന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പശ്ചാത്യകാലയില് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും സ്നേഹത്തിന്റേയും പ്രപഞ്ചാതീതമായ പ്രയത്നത്തിന്റേയും പ്രതീകമാണ്. വസ്തുക്കളുടെ സൗന്ദര്യത്തേയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്'' എന്നും ടാറ്റൂ കുത്തിയ ശേഷം സാനിയ കുറിച്ചു.
നടി സംയുക്ത മേനോനും ടാറ്റൂ കുത്തിയിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സംയുക്ത സഞ്ചാരി എന്നാണ് പിന്കഴുത്തില് ടാറ്റൂ ചെയ്തിട്ടുള്ളത്. അമ്മയും കുഞ്ഞും എന്ന പ്രമേയത്തിലുള്ള മനോഹരമായ ടാറ്റൂവാണ് നടി കനിഹ ചെയ്തിട്ടുള്ളത്. നടി ലെന തന്റെ ശരീരത്തില്‍ ആറ് ടാറ്റൂകളാണ് ചെയ്തിട്ടുള്ളത്. ലെനയുടെ ഓരോ ടാറ്റൂവിനു പിന്നിലും ഓരോ രഹസ്യങ്ങളുമുണ്ട്. ജീവിതത്തിലെ ഓരോ നിര്‍ണായക ഘട്ടത്തിന്റെയും ഓര്‍മയ്ക്കായാണ് ലെനയുടെ ഓരോ ടാറ്റൂവും. സിനിമയിലെത്തിയപ്പോളാണ് ആദ്യമായി ലെന ടാറ്റൂ ചെയ്തത്. ഒരു കണ്ണായിരുന്നു ആ ടാറ്റൂ. ജീവിതത്തില്‍ പുതിയ ഉള്‍കാഴ്ച ലഭിച്ചതിന്റെ ഭാഗമായാണ് ആ ടാറ്റൂ എന്ന് ലെന പറയുന്നു.
2009ല്‍ വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചപ്പോളാണ് അടുത്ത ടാറ്റൂ ചെയ്തത്. പഴയ ലെനയുടെ ശവകുടീരമായി റെസ്റ്റിന് പീസ് ലെന എന്ന പേരില്‍ ചെയ്തത്. ഗുഡ് ആന്‍ഡ് ബാഡ് എന്ന ചിന്ത ആപേക്ഷികമാണ് എന്നതാണ് മൂന്നാമത്തെ ടാറ്റൂ. നാലാമത്തേത് ഫ്ലവര്‍ ഓഫ് ലൈഫ് സുഹൃത്താണ് ചെയ്തത്. വളരെ അപൂര്‍വമായി മാത്രം കൈകൊണ്ട് ചെയ്യുന്ന ഒരു ടാറ്റുവാണ് അത്. അത് തന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നു ലെന പറയുന്നു. ആദം ജോണിന് വേണ്ടി സ്കോട്ലന്ഡില് പോയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പക്ഷികളുടെ ടാറ്റൂ അഞ്ചാമതായി ചെയ്തത്. തൊലിക്കുള്ളില്‍ അഹം ബ്രഹ്മാസ്മി എന്ന ടാറ്റൂ ആറാമതായി ചെയ്തതാണ്. ഇനി ഹിമാലയന്‍ യാത്രയുടെ ഓര്‍മക്കായി അടുത്ത ടാറ്റൂ ചെയ്യാനുള്ള ഒരുക്കത്തിലാണ് ലെന.






