
സൂപ്പര്‍ ഹിറ്റ് ചിത്രം 'നേര്ക്കോണ്ട പാര്‍വ'യ്ക്കു ശേഷം തമിഴ് നടന് അജിത്തും എച്ച്.വിനോദും വീണ്ടും ഒന്നിക്കുന്നു. പേര് നല്കിയിട്ടില്ലാത്ത ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ ചീത്രികരണം ആരംഭിക്കാനിരുന്നെങ്കിലും പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതിനാല്‍ ഇത് മാറ്റിവച്ചു.
അജിത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇതാദ്യമല്ല താരം പോലീസ് വേഷത്തില്‍ എത്തുന്നത്
മങ്കത്ത, ആരംഭം, യെന്നയ് അറിന്താല്‍ തുടങ്ങിയ ചിത്രങ്ങളിലും താരം പോലീസായാണ് എത്തിയത്. താല്‍ക്കാലികമായി എകെ 60 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോണി കപൂര്‍ ബേവ്യൂ പ്രോജക്റ്റ്സ് എല്‍ എല്‍ പിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2020 ല്‍ റീലിസ് ചെയ്യും.






