
കൊല്ലം : കൊല്ലത്ത് ആറ് ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം നടത്തി. നാല് മണക്കൂറിലാണ് ഈ ആറ് ഇടങ്ങളില്‍ മോഷണം നടത്തിയത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിണ് ലഭിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടത്തിയത്.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് ഇവര്‍ മോഷണം നടത്തിയത്. ഇവര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്ന് മാല നഷ്ടമായവര്‍ പോലീസിന് നല്കിയ മൊഴി. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് പോയ ബൈക്ക് മോഷ്ടിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്്.
പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും ഹെല്‍മറ്റും പോലീസ് ടൗണ്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.






