
ഹൈദരാബാദ് : ഫ്ളക്സ് ഉയര്‍ത്താനുള്ള കാരണങ്ങള്‍ ഇപ്പോള്‍ ഏറി വരികയാണ്. അത്തരത്തില്‍ രസകരമായ ഒരു ഫ്ളക്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നഴ്സറി സ്കൂള്‍ റാങ്ക് ജേതാക്കളുടെ ഫ്ളക്സുമായി സ്കൂള്‍ എത്തിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ തുടങ്ങിയത്.
കുഞ്ഞുപ്രായം മുതല്‍ മത്സരബോധവും ഒപ്പം അപഹര്‍ഷതാ ബോധവും വളര്‍ത്തുന്നതാണ് നഴ്സറി സ്കൂള്‍ വിജയം ആഘോഷിച്ചുകൊണ്ടുള്ള ഈ ഫ്ളക്സ് എന്നാണ് കമന്റുകളില്‍ ഏറെയും. 'പാല് കുടിച്ച് തീര്‍ത്തതാണോ ഇവര്‍ക്കായി റാങ്ക് നിര്‍ണ്ണയിക്കാന്‍ നടത്തിയ പരീക്ഷ' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. കുരുന്നുകളെ ചെറുപ്രായത്തില്‍ തന്നെ അമിത സമ്മര്‍ദ്ദത്തിലാക്കുന്നതാണ് നടപടിയെന്നും ഇങ്ങനെയാണ് പോക്കെങ്കില്‍ റാങ്ക് കിട്ടാതെ നഴ്സറി സ്കൂള്‍ കുട്ടികള്‍ ജീവനൊടുക്കുന്ന കാലം വിദൂരമല്ലെന്നും പലരും പറയുന്നു.






