
തിരുവനന്തപുരം : പെരിയ ഇരട്ടക്കെലപാതക കേസ് സിബിഐയ്ക്ക് വിട്ട് കൊടുക്കാനുള്ള കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവാത്ത മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
നിയമവാഴ്ചയില്‍ മരണമണി മുഴക്കുന്ന് സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് വിളിച്ച് പറയുന്നതാണ് പെരിയ ഇരട്ടകൊലപാതക്കത്തില് കേരളാ പോലീസ് നടത്തിയ അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളുടെ രാഷ്ട്രീയത്തിനനുസരിച്ച് ഭരണകൂടം അട്ടിമറിച്ചെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു. നിയമത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണ് പിണറായുടെ ഭരണത്തില്‍. ഇതില്‍ പരം ആഘാതം ഒരു ജനകീയ ഭരണകൂടത്തിന് കോടതിയില്‍ നിന്ന് ഉണ്ടാവാനില്ല അദ്ദേഹം പറഞ്ഞു.






